പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന്‍

വടകര: പോപുലര്‍ ഫ്രണ്ട് ദേശീയ തലത്തില്‍ നടത്തുന്ന ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം’ എന്ന കാംപ്യനിന്റെ ഭാഗമായി കോഴിക്കോട് നോര്‍ത്ത് ജില്ലയില്‍ വിപുലമായ ആരോഗ്യ കാംപയിന്‍ നടത്താന്‍ തീരുമാനിച്ചു. ജനങ്ങള്‍ക്ക് ആരോഗ്യത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്തി ആരോഗ്യ പരിരക്ഷ സാധ്യമാക്കാന്‍ വേണ്ടിയാണ് സംഘടന വര്‍ഷം തോറും കാംപയിന്‍ നടത്തുന്നത്. കാംപയിന്റെ ഭാഗമായി അഴിയൂര്‍, പേരാമ്പ്ര, നാദാപുരം, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ 15ന് കൂട്ടയോട്ടം സംഘടിപ്പിക്കും. യോഗത്തില്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സിഎ ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എപി നാസര്‍, കമ്മിറ്റിയംഗങ്ങളായ സികെ റഹിം മാസ്റ്റര്‍, മുഹമ്മദ് അഷ്‌റഫ്, കുഞ്ഞബ്ദുള്ള മാസ്റ്റര്‍, സജീര്‍ വള്ളിക്കാട് സംസാരിച്ചു.

RELATED STORIES

Share it
Top