പോപുലര്‍ ഫ്രണ്ടിന് നന്ദി: ഹാദിയ

കോഴിക്കോട്: ഭാര്യഭര്‍ത്താക്കന്‍മാരായി ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി നടത്തിയ നിയമപോരാട്ടത്തില്‍ കൂടെ നിന്ന പോപുലര്‍ഫ്രണ്ടിന് നന്ദിയറിയിച്ച് ഷെഫിന്‍ ജഹാനും ഡോക്ടര്‍ ഹാദിയയും.കോഴിക്കോടെത്തി പോപുലര്‍ ഫ്രണ്ട് ദേശീയ നേതാവ് ഇ അബൂബക്കര്‍, സംസ്ഥാന അധ്യക്ഷന്‍ നസറുദ്ദീന്‍ എളമരം, പ്രഫസര്‍ കോയ, വുമന്‍സ് ഫ്രണ്ട് നേതാവ് സൈനബ ടീച്ചര്‍ എന്നിവരുമായി കൂടികാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഹാദിയ. മുസ്‌ലിമാവാന്‍ താന്‍ ആദ്യം മറ്റു സംഘടനകളെയാണ് സമീപിച്ചത്.എന്നാല്‍ ആരും സഹായിച്ചില്ല. പോപുലര്‍ ഫ്രണ്ടാണ് സഹായിച്ചതെന്നും ഹാദിയ പറഞ്ഞു. പ്രായപൂര്‍ത്തിയായ തങ്ങള്‍ക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. മറ്റു സംഘടനകളും സഹായങ്ങള്‍ നല്‍കിയെങ്കിലും നിയമ പോരാട്ടത്തിന് കൂടെ നിന്നത് പോപുലര്‍ ഫ്രണ്ടാണെന്ന് ഷെഫിന്‍ ജഹാന്‍ പറഞ്ഞു. അവധി കഴിഞ്ഞ് പോവുന്നതിന് മുമ്പ് മാധ്യമങ്ങളോട് വിശദമായി സംസാരിക്കുെമന്നും ഇരുവരും പറഞ്ഞു

RELATED STORIES

Share it
Top