'പോപുലര്‍ ഫ്രണ്ടിന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാട് എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി' : ഇ എം അബ്ദുര്‍റഹ്്മാന്‍അമ്പലപ്പുഴ: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ നിലപാട് എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയാണെന്ന് ദേശീയ നിര്‍വാഹക സമിതിയംഗം ഇ എം അബ്ദുര്‍റഹ്്മാന്‍ പറഞ്ഞു.  പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് വളഞ്ഞവഴി ജങ്ഷനില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹിന്ദുത്വ ഫാഷിസം ഉയര്‍ത്തുന്ന വെല്ലുവിളി മുസ്്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല. ഇതിനെതിരേ പോപുലര്‍ ഫ്രണ്ട് മുന്നോട്ടുവയ്ക്കുന്നത് അധസ്ഥിത പിന്നാക്ക ദലിത് വിഭാഗങ്ങളുടെ മോചന മാര്‍ഗമാണ്. രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും ദേശീയതയുടെയും മഹത്തായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് പോപുലര്‍ ഫ്രണ്ട് പിറവിയെടുക്കുമ്പോഴെടുത്ത പ്രതിജ്ഞ സ്വാതന്ത്ര്യം, നീതി, സുരക്ഷ എന്നിവ നിഷേധിക്കപ്പെടുന്നവര്‍ക്ക് അത് നേടിക്കൊടുക്കുമെന്നായിരുന്നു. ഇത് സാധ്യമാവുന്ന സാഹചര്യത്തെയാണ് പുതിയ ഇന്ത്യ എന്ന പോപുലര്‍ ഫ്രണ്ട് വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ അനുഭവിച്ചറിഞ്ഞ യാഥാര്‍ഥ്യം രാജ്യത്തിന്റെ അഷ്ട ദിക്കുകളിലേക്കും വ്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഹിന്ദുത്വ ഭീഷണക്കെതിരേ ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചു.  എല്ലാ വിഭാഗം ജനങ്ങളെയും മുക്കിക്കൊല്ലുന്ന പ്രളയമായി ആര്‍എസ്എസ് ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ ദലിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ നിലനില്‍പിന് ഭീഷണിയുയര്‍ത്തി നയനിലപാടുകളുമായാണ് മോഡി സര്‍ക്കാര്‍ മുന്നേറുന്നതെന്ന് ഓരോ സംഭവങ്ങളും ഓര്‍മപ്പെടുത്തുന്നു. ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന വിശാല ഹിന്ദു ഐക്യം ബ്രാഹ്മണ്യവല്‍കരണത്തിന്റെ കുടില തന്ത്രം മാത്രമാണ്. രാജ്യത്തെ മുസ്്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും നാടുകടത്തണമെന്ന് പറയുമ്പോള്‍ മറ്റ് കീഴാള വിഭാഗങ്ങള്‍ വിറകുവെട്ടികളു വെള്ളംകോരികളും മാത്രമാണ്. ഹിന്ദുത്വവല്‍കരണം അധസ്ഥിത ദലിത് വിഭാഗങ്ങളുടെ താല്‍പര്യമല്ല. കോണ്‍ഗ്രസ്സിനകത്തെ ആര്‍എസ്എസ് അന്തര്‍ധാരയെക്കുറിച്ച് എ കെ ആന്റ്ണി വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ കോണ്‍ഗ്രസ് തുടങ്ങിയ കാലം മുതല്‍ ഈ അന്തര്‍ധാര പ്രവര്‍ത്തിച്ചുവരികയാണ്. 25 വര്‍ഷം മുമ്പ് ആര്‍എസ്എസിന്റെ ഭീഷണി സംഘടന തുറന്നുകാണിച്ചിരുന്നു. അന്നുയര്‍ത്തിയ കാര്യങ്ങള്‍ക്ക് പിന്നീട് എല്ലാകാലവും പ്രസക്തി വര്‍ധിച്ചുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top