പോപുലര്‍ കാര്‍ റാലിക്ക് ആവേശോജ്ജ്വല തുടക്കംകൊച്ചി: ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിരുന്നെത്തിയ പോപുലര്‍ കാര്‍ റാലിക്ക് മറൈന്‍ ഡ്രൈവില്‍ ആവേശോജ്ജ്വല തുടക്കം. പ്രത്യേകം തയ്യാറാക്കിയ ട്രാക്കില്‍ ഹൈബി ഈഡന്‍ എംഎല്‍എ ഫഌഗ്ഓഫ് ചെയ്തതോടെയാണ് കാര്‍ റാലിക്കു തുടക്കമായത്. പോപുലര്‍ ഓട്ടോമൊബൈല്‍സ് ആന്റ് സര്‍വീസസിന്റെ ഉടമസ്ഥതയില്‍ നടക്കുന്ന റാലി സതേണ്‍ അഡ്വഞ്ചേഴ്‌സ് ആന്റ് മോട്ടോ സ്‌പോര്‍ട്‌സ്, മൊബീല്‍, എക്‌സാള്‍ട്ട കോട്ടിങ് സിസ്റ്റംസ് എന്നീ കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. അഞ്ചു വിഭാഗങ്ങളിലായി നടക്കുന്ന റാലിയുടെ ആകെ സമ്മാനത്തുക ഏഴു ലക്ഷം രൂപയാണ്. 15 ടീമുകള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. 200 കിലോമീറ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്ഷനായും 80 കിലോമീറ്റര്‍ സ്‌പെഷ്യല്‍ സ്റ്റേജായുമാണ് ഒരുക്കിയിരിക്കുന്നത്. കാലടി-മലയാറ്റൂര്‍ പ്ലാന്റേഷന്‍ മേഖലയാണ് സാഹസിക പ്രയാണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിനു പുറമേ ഡല്‍ഹി, പൂനെ, മുംബൈ, ബംഗളൂരു, കോയമ്പത്തൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ഥികളാണ് മാറ്റുരയ്ക്കുന്നത്. ഇന്ന് വൈകീട്ട് മറൈന്‍ ഡ്രൈവില്‍ റാലി സമാപിക്കും. ഫഌഗ്ഓഫിനോട് അനുബന്ധിച്ച് ബാറ്റില്‍സ് ഓഫ് ദ ബാന്‍ഡ് എന്ന പേരില്‍ ബാന്‍ഡുകള്‍ക്കായി മല്‍സരവും സംഘടിപ്പിച്ചിരുന്നു.

RELATED STORIES

Share it
Top