പോത്തുകല്ല് ഉപതിരഞ്ഞെടുപ്പ്എല്‍ഡിഎഫ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു

എടക്കര: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പോത്തുകല്ലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു. സ്ഥാനാര്‍ഥി പി സി അബൂബക്കര്‍ സിദ്ദീഖാണ് പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍ മുമ്പാകെ തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിത്.
ഏഴാം വാര്‍ഡംഗമായിരുന്ന സിപിഎമ്മിലെ സി എച്ച് സുലൈമാന്‍ ഹാജി രാജിവച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഏഴാം വാര്‍ഡില്‍ ഈ മാസം 31നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. പതിനഞ്ച് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന കക്ഷി ഭരണം നടത്തും. ഞെട്ടിക്കുളം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി വിജയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസമായി ഇടത് കക്ഷിയാണ് പഞ്ചായത്തില്‍ ഭരണം നടത്തുന്നത്.
ഇരു മുന്നണികള്‍ക്കും 31ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
ഇരുപത് വര്‍ഷമായി ടൗണിലെ ചുമട്ട് തൊഴിലാളിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ആളാണ് അബൂബക്കര്‍ സിദ്ദീഖ്. സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി പി ജോര്‍ജ്, ഏരിയാ സെക്രട്ടറി ടി രവീന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി പി ഷെഹീര്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ എം ആര്‍ ജയചന്ദ്രന്‍, പി മോഹനന്‍, ജി ശശിധരന്‍, ഇ എ സുകു, പി സി നാഗന്‍, വി വിനയചന്ദ്രന്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം പത്രികാ സമര്‍പ്പണത്തിന് എത്തിയിരുന്നു.

RELATED STORIES

Share it
Top