പോത്തുകല്ലിലെ നിര്‍ണായക ഉപതിരഞ്ഞെടുപ്പ് ഇന്ന്

എടക്കര: പോത്തുകല്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഭരണസാരഥ്യം നിര്‍ണയിക്കുന്നതിനുള്ള നിര്‍ണ്ണായക ഉപതിരഞ്ഞെടുപ്പ് ഇന്ന്. മൂന്ന് സ്ഥാനാര്‍ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ രജനിയും, യുഡിഎഫ് സ്ഥാനാര്‍ഥിയായി അനുസ്മിതയും, ബിജെപി സ്ഥാനാര്‍ഥിയായി മിനി ഷാജിയുമാണ് മത്സരരംഗത്തുള്ളത്. 1204-വോട്ടര്‍മാരാണ് ഞെട്ടിക്കുളം വാര്‍ഡിലുള്ളത്. മുന്‍ ഗ്രാമപഞ്ചായത്തംഗം കോണ്‍ഗ്രസിലെ താര മരിച്ച ഒഴിവിലേ—ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഎമ്മിലെ കെ കെ രത്‌നമ്മയെ 83-വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് താര വിജയിച്ചത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തത്. പതിനേഴ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഒന്‍പത് അംഗങ്ങളുടെ പിന്‍തുണയോടെയായിരുന്നു യുഡിഎഫ് ഭരിച്ചിരുന്നത്.
ഇരു മുന്നണികള്‍ക്കും ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഇടത്, വലത് സ്ഥാനാര്‍ഥികളില്‍ ആര് വിജയിച്ചാലും ഭരണം അവരുടെ പക്ഷത്താവും. ഇക്കാരണത്താല്‍ വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങളാണ് വാര്‍ഡില്‍ നടന്നത്.

RELATED STORIES

Share it
Top