പോത്തിന്‍തലയുമായി ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് കെഎസ്‌യു പ്രവര്‍ത്തരുടെ പ്രതിഷേധ പ്രകടനം



ഇടുക്കി: കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തൊടുപുഴയില്‍ പോത്തിന്‍ തലയുമായി കെഎസ്‌യു പ്രവര്‍ത്തകര്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. തൊടുപുഴ രാജീവ്ഗാന്ധി ഭവനില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പോത്തിന്‍ തല ബിഎസ്എന്‍എല്‍ ഓഫീസിന്റെ ഗേയറ്റില്‍ വെച്ചാണ് സമരം അവസാനിപ്പിച്ചത്. കെഎസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top