പോണ്‍ നടിയുമായുള്ള ബന്ധം: ട്രംപ് കൈക്കൂലി നല്‍കിയതായി ആരോപണം

വാഷിങ്ടണ്‍: പോണ്‍ നടിയുമായുള്ള ബന്ധം മറച്ചുവയ്ക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൈക്കൂലി നല്‍കിയതായി ആരോപണം. വാള്‍ട്ട് സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത പുറത്തുവിട്ടത്. പേഴ്‌സനല്‍ അറ്റോണറി മൈക്കല്‍ കോഹന്‍ വഴിയാണ് 1,3000 ഡോളര്‍ നല്‍കിയത്. 2006ല്‍ ട്രംപും സ്റ്റെഫ്‌നി ക്ലിഫോഡെന്ന നടിയും തമ്മില്‍ ബന്ധം ഉണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് പണംനല്‍കിയത്. ലോസ് ആഞ്ചല്‍സിലെ സിറ്റി നാഷനല്‍ ബാങ്കിലാണ് പണം നിക്ഷേപിച്ചത് എന്നാണ് വിവരം. അതേസമയം ഡോണള്‍ഡ് ട്രംപും അഭിഭാഷകന്‍ കോഹനും ആരോപണം നിഷേധിച്ചിട്ടുണ്ട്. മൂന്നാമത്തെ ഭാര്യ മെലാനിയയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് നടിയുമായി ട്രംപിന് ബന്ധമുണ്ടായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top