പോഗ്ബയ്‌ക്കെതിരേ വംശീയാധിക്ഷേപം



മോസ്‌കോ: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഫ്രാന്‍സ് സൂപ്പര്‍ താരം പോള്‍ പോഗ്ബയ്ക്ക് നേരെ വംശീയാധിക്ഷേപം. സംഭവം വിവാദമായതോടെ ഫിഫ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ദിവസം നടന്ന റഷ്യ - ഫ്രാന്‍സ് മല്‍സരത്തിനിടെയാണ് വിവാദപരമായ സംഭവം.  ഫ്രഞ്ച് താരങ്ങളായ പോള്‍ പോഗ്ബ, ഉസ്മാന്‍ ഡെംബെലെ എന്നിവര്‍ക്ക് നേരെ ഒരു വിഭാഗം റഷ്യന്‍ ആരാധാകര്‍ വംശീയ അധിക്ഷേപം നടത്തിയെന്നാണ് ആരോപണം. കോര്‍ണര്‍ കിക്ക് എടുക്കാനെത്തിയപ്പോഴാണ് രണ്ട് തവണ ഡെംബെലെയ്ക്ക് നേരെ അധിക്ഷേപമുയര്‍ന്നത്. ഒരു തവണ പോഗ്ബയെയും ആരാധകര്‍ അധിക്ഷേപിച്ചതായി ആരോപണമുണ്ട്.  ലോകകപ്പിന്റെ സെമി ഫൈനല്‍ നടക്കുന്ന സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്‌റ്റേഡിയത്തിലാണ് സംഭവമുണ്ടായത്.ആരോപണത്തിന് പിന്നാലെ ഫ്രാന്‍സ് സ്‌പോര്‍ട്‌സ് മന്ത്രി ലോറ ഫ്‌ലെസ്സല്‍ കോലോവിച്ച് ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചു.  കഴിഞ്ഞ വര്‍ഷം റഷ്യന്‍ ലീഗിലും നിരവധി വംശീയാധിക്ഷേപ കേസുകള്‍ റിപോര്‍ട്ടുചെയ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top