പോക്‌സോ നിയമ പ്രകാരം കേസ്‌ : ഫോട്ടോഗ്രാഫേഴ്‌സ് യൂനിയന്‍ സിഐ ഓഫിസ് മാര്‍ച്ച് നടത്തിഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് അല്‍ഫോന്‍സ പബ്ലിക് സ്‌കൂളിലെ പെണ്‍കുട്ടികളുടെ വിവാദ യൂനിഫോം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വിഷയത്തില്‍ ഫോട്ടോഗ്രാഫര്‍ ഗ്ലോറിയ ബോസിനെതിരേ സ്‌കൂള്‍ അതികൃതരുടെ പരാതിയെ തുടര്‍ന്ന് പോസ്‌കോ കുറ്റം ചുമത്തി കള്ള കേസ് എടുത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വിഡിയോ ഗ്രാഫേഴ്‌സ് യുനിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃതത്തില്‍ ഇന്നലെ ഈരാറ്റുപേട്ട സര്‍ക്കിള്‍ ഓഫിസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് സിഐ ഓഫിസിനു മുന്നിലെ റോഡില്‍ പോലിസ് തടഞ്ഞു. നൂറുക്കണക്കിനു പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു ഓമല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിനു പോള്‍, അനില്‍ കോട്ടയം, ക്രിസ്റ്റഫര്‍ വാഡി, ബിജു, സന്തോഷ്, ബിജലി സൈന്‍, ഗ്ലോറിയ ബോസ്, അബ്ദുല്‍ ഹക്കീം സംസാരിച്ചു.അതേ സമയം യൂനിഫോം പിന്‍വലിക്കുന്നതിനു മുമ്പ് വിദ്യാര്‍ഥിനികളെ അപമാനിക്കും വിധം യൂനിഫോം വിഷയം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയിലും പിടിഎ കമ്മിറ്റിയിലും രൂക്ഷമായ അഭിപ്രായ വ്യത്യസം ഉടലെടുത്തിരുന്നു. തെറ്റ് ചൂണ്ടിക്കാട്ടുകയും, വിദ്യാര്‍ഥിനികളുടെ മുഖം അവ്യക്തമാക്കി പോസ്റ്റ് ചെയ്ത വിഷയത്തില്‍ ഫോട്ടോഗ്രാഫര്‍ക്കെതിരേ കള്ളക്കേസ് ചുമത്തുകയും പോസ്‌കോ കുറ്റം ചുമത്തിയതിന്റെ പിന്നില്‍ ഈരാറ്റുപേട്ടയിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ ഇടപെടലാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അശ്ലീല യൂനിഫോം ഡിസൈന്‍ ചെയ്തതു സംബന്ധിച്ചു യൂനിഫോം സ്‌കൂളില്‍ എത്തിച്ചപ്പോള്‍ തന്നെ അധ്യാപികമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ഓവര്‍കോട്ട് മാറ്റണമെന്ന നിര്‍ദേശം അധ്യാപകര്‍ക്കിടയില്‍ ഉണ്ടായിട്ടും യൂനിഫോം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് രക്ഷാകര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

RELATED STORIES

Share it
Top