പോക്‌സോ നിയമപ്രകാരം കേസ്

മാള: കൊറ്റനെല്ലൂര്‍ ശിവഗിരി ശ്രീ ബ്രഹ്മാനന്ദാലയത്തിലെ സ്വാമി ശ്രീനാരായണ ധര്‍മവ്രതനന്‍ എന്ന താമരാക്ഷ(51)നെതിരേ ആളൂര്‍ പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. മൂന്ന് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രതി ഒളിവിലാണ്. മഠത്തിലെ അന്തേവാസികളായ 13, 14, 15 വയസ്സ് വീതം പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ കഴിഞ്ഞ മെയ് മാസം അവസാനം മുതല്‍ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണു പരാതി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്‌ഐ വി വി വിമല്‍ അറിയിച്ചു.

RELATED STORIES

Share it
Top