പോക്‌സോ നിയമ ലംഘനം: രാഹൂല്‍ ഗാന്ധിക്ക് നോട്ടീസ്മുംബൈ:കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹൂല്‍ ഗാന്ധിക്ക്  മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ നോട്ടീസ്. ജല്‍ഗാവില്‍ ദളിത് കുട്ടികള്‍ക്ക് നേരെ നടന്ന അതിക്രമത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പങ്കുവച്ചതിനാണ് നടപടി.രാഹുല്‍ ഗാന്ധിക്കും ട്വിറ്ററിനും മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. അമല്‍ ജാദവ് എന്നയാളുടെ പരാതിയിന്‍ മേലാണ് നോട്ടീസ്.
കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ മേല്‍ജാതിക്കാരന്റെ കുളത്തില്‍ നീന്തിയതിന് രണ്ട് കുട്ടികളെ ഒരു സംഘം ആളുകള്‍ വിവസ്ത്രരാക്കി മര്‍ദിച്ചിരുന്നു. ഈ സംഭവം വിവാദമായതിനെത്തുടര്‍ന്ന് കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെക്കുകയും ബിജെപി, ആര്‍എസ്.എസ് അതിക്രമങ്ങള്‍ക്കുദാഹരണമാണിതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കുട്ടികളുടെ പേര് മറയ്ക്കാതെ ട്വീറ്റ് ചെയ്തതിനാണ് രാഹുലിന് നോട്ടീസ് അയച്ചത്.10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ബാലനീതി നിയമ പ്രകാരവും പോക്‌സോ നിയമ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ഇരകളുടെ വിവരം വെളിപ്പെടുത്താന്‍ പാടില്ല. ഇത് ലംഘിച്ചതിനാലാണ് രാഹുല്‍ ഗാന്ധിക്കും ട്വിറ്ററിനും നോട്ടീസ് അയച്ചതെന്ന് കമ്മീഷന്‍ പ്രസിഡന്റ പ്രവീണ്‍ ഗുജ്ജ് പി.ടി.ഐയോട് പറഞ്ഞു.
എന്നാല്‍ ട്വീറ്റ് ചെയ്ത രാഹുലിന് നോട്ടീസ് അയച്ച ബാലാവകാശ കമ്മീഷന്‍ നടപടി അസംബന്ധമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കാണ് ഈ നോട്ടീസ് അയക്കേണ്ടതെന്നും മുംബൈ കോണ്‍ഗ്രസ്സ് നേതാവ് സഞ്ജയ് നിരുപം വിമര്‍ശിച്ചു. രാഹുല്‍ പ്രശ്‌നം പൊതുജന ശ്രദ്ധയില്‍ കൊണ്ടു വരിക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

RELATED STORIES

Share it
Top