പോക്‌സോ നിയമം മികച്ച രീതിയില്‍ നടപ്പാക്കല്‍, സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: കുട്ടികള്‍ക്കു നേരെയുണ്ടാവുന്ന ലൈംഗികാതിക്രമം തടയുന്നതിനുള്ള (പോക്‌സോ) നിയമം മികച്ച രീതിയില്‍ നടപ്പാക്കുന്നതിനു സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
2012ലെ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫെന്‍സസ് (പോക്‌സോ) ആക്റ്റ് പ്രകാരം ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും വിചാരണ എളുപ്പത്തിലാക്കുന്നതിനുമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കാര്‍ എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പോക്‌സോ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ആക്റ്റിലെ വ്യവസ്ഥകള്‍ പ്രകാരം തീര്‍പ്പാക്കുന്നതു പ്രത്യേക കോടതികളിലാണെന്നു ഹൈക്കോടതികള്‍ ഉറപ്പുവരുത്തണം. ഇത്തരം കേസുകള്‍ അനാവശ്യമായ മാറ്റിവയക്കലുകള്‍ കൂടാതെ, 2012ലെ നിയമം അനുസ—രിച്ചുള്ള നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ട് അതിവേഗം നടപടിക ള്‍ പൂര്‍ത്തിയാക്കണം. പോക്‌സോ നിയമം അനുസരിച്ച് കേസുകളുടെ പുരോഗതി വിലയിരുത്താന്‍ മതിയായ അത്ര ജഡ്ജിമാരുടെ മേല്‍നോട്ടത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും  ഹൈക്കോടതികള്‍ക്കു നി ര്‍ദേശം നല്‍കി.
പോക്‌സോ കേസുകളുടെ അന്വേഷണത്തെ സഹായിക്കാനും നിശ്ചിത തിയ്യതിയില്‍ വിചാരണക്കോടതി മുമ്പാകെ സാക്ഷികളെ ഹാജരാക്കാനും സംസ്ഥാന ഡിജിപിമാര്‍ ഒരു പ്രത്യേക കര്‍മസേനയ്ക്കു രൂപംനല്‍കണം. പോക്‌സോ ആക്റ്റിന് ഉതകുന്ന രീതിയില്‍ കുട്ടികള്‍ക്ക് ഇണങ്ങിയ രീതിയില്‍ കോടതികള്‍ ഒരുക്കാന്‍ ഹൈക്കോടതികള്‍ ശ്രമംനടത്തണമെന്നും സുപ്രിംകോടതി പുറപ്പെടുവിച്ച നി ര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.  അലഖ് അലോക് ശ്രീവാസ്തവ എന്ന അഭിഭാഷക നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണു കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു നേരെ നടക്കുന്ന ലൈംഗികാതിക്രമക്കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ആറു മാസത്തിനകം അന്വേഷണവും വിചാരണയും പൂ ര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ ഒഴികെ, മറ്റെല്ലാ സംസ്ഥാനങ്ങളിലും പോക്‌സോ കേസുകള്‍  കെട്ടിക്കിടക്കുകയാണെന്നാണു ഹരജിയി ല്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും യഥാക്രമം 10,000നും 30,000 നും മീതെയാണു പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നതെന്നു ഹരജയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

RELATED STORIES

Share it
Top