പോക്‌സോ കോടതി തൃശൂരില്‍ നടപ്പാക്കണം: അംഗന വിദ്യാര്‍ഥിനി വേദി

തൃശൂര്‍: പെണ്‍കുട്ടികള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പോക്‌സോ കോടതി ജില്ലയില്‍ നടപ്പിലാക്കണമെന്ന് അംഗന വിദ്യാര്‍ഥിനി വേദിയുടെ ജില്ലാ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തൃശൂര്‍ ജില്ലയില്‍ ആയിരത്തിലധികം കേസുകള്‍ നീതി ലഭിക്കാതെ കെട്ടികിടക്കുകയാണ്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കേസുകള്‍ കോടതിക്കു മുന്‍പില്‍ എത്തുന്നില്ല. അതിന് അടിയന്തിരമായി പരിഹാരം കാണുവാന്‍ തയ്യാറാവണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷന്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ.എം എസ് താര ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഗില്‍ഡ പ്രേമന്‍ അദ്ധ്യക്ഷത വഹിച്ചു.  കണ്‍വെന്‍ഷനില്‍ സി എന്‍ ജയദേവന്‍ എംപി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, മഹിളാസംഘം ജില്ലാ സെക്രട്ടറി എംസ്വര്‍ണ്ണലത ടീച്ചര്‍, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബി ജി വിഷ്ണു, പ്രസിഡന്റ് സുബിന്‍ നാസര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനുപ.എം, നിമിഷ രാജു, ചിന്നു ചന്ദ്രന്‍, എഐഎസ്എഫ് മുന്‍ ജില്ലാ സെക്രട്ടറി ശ്യാല്‍ പുതുക്കാട്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം നവ്യ തമ്പി, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ എസ് അളകനന്ദ എന്നിവര്‍ സംസാരിച്ചു.
19 അംഗ ജില്ലാ കമ്മിറ്റിയെ കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു. ജില്ലാ കണ്‍വീനറായി ചിന്നു ചന്ദ്രനേയും ജോയിന്റ് കണ്‍വീനര്‍മാരായി ഗില്‍ഡ പ്രേമന്‍, ആദിത്യ സുരേഷ്, മീനുട്ടി ടി ടി എന്നിവരേയും തെരഞ്ഞെടുത്തു.

RELATED STORIES

Share it
Top