പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

അഞ്ചല്‍: നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍.
അഞ്ചല്‍ ഇടയം ചന്ദ്രമംഗലത്ത് വീട്ടില്‍ ചന്തു എന്ന് വിളിക്കുന്ന അനുലാലി (22)നെയാണ് അഞ്ചല്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി കാട്ടി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലിസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
അഞ്ചല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ അനുലാലിനെതിരേ ആറ് ക്രിമിനല്‍ കേസുകളുള്ളതായും ഇയാളെ പോലിസ് അന്വേഷിച്ച് വരുകയായിരുനെന്നും അഞ്ചല്‍ എസ്‌ഐ രാജേഷ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top