പൊള്ളാച്ചിയില്‍ വാഹനാപകടം: മൂന്നു മരണം

തൃശൂര്‍: പൊള്ളാച്ചിക്കു സമീപം മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഇരിങ്ങാലക്കുട സ്വദേശി ഉള്‍െപ്പടെ മൂന്നു പേര്‍ മരിച്ചു. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ മുരിങ്ങത്തുപ്പറമ്പില്‍ ജോണ്‍ പോള്‍ (33), പെരുമ്പാവൂര്‍ സ്വദേശി ജോബി തോമസ് (30), സിജി ബാലാനന്ദ് (33) എന്നിവരാണ് മരിച്ചത്. തൃശൂര്‍ ഫെഡറല്‍ ബാങ്ക് ശാഖയിലെ മാനേജറാണ് ജോണ്‍ പോള്‍. അതേ ബാങ്കിലെ ക്ലാര്‍ക്കാണ് ജോബി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സിജി. ആറംഗ സംഘം വാല്‍പ്പാറ കണ്ടു മടങ്ങുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചെ ബൈക്കുമായി ഇടിച്ചതിനെ തുടര്‍ന്ന് കാര്‍ മറിയുകയായിരുന്നു. മറ്റ് മൂന്നു പേരെ പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top