പൊലീസ് മേധാവി നിയമനത്തിന് മാര്‍ഗ നിര്‍ദേശങ്ങളുമായി സുപ്രിം കോടതിന്യൂഡല്‍ഹി: സംസ്ഥാ പോലീസ് മേധാവികളുടെ നിയമനത്തിന് സുപ്രീംകോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍.
യുപിഎസ്‌സി തയാറാക്കുന്ന പാനലില്‍ നിന്നായിരിക്കണം ഡിജിപി നിയമനമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.നിലവിലെ ഡിജിപിമാര്‍ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പു തന്നെ ഡിജിപിയായി നിയമിക്കാന്‍ ഉദ്ദേശിക്കുന്നവുടെ പട്ടിക സംസ്ഥാനങ്ങള്‍ തയ്യാറാക്കണം.മാത്രമല്ല ഈ പട്ടിക സംസ്ഥാനങ്ങള്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനു നല്‍കണം.  ഈ പട്ടിക പരിശോധിച്ച് യുപിഎസ്‌സി പാനല്‍ തയാറാക്കും. ഈ പാനലില്‍ നിന്നായിരിക്കണം സംസ്ഥാന സര്‍ക്കാരുകള്‍ നിയമനം നടത്തേണ്ടത്.
ആക്ടിങ് ഡിജിപി എന്ന ഒരു പദവി ഇല്ലെന്നും അങ്ങനെ ആരെയും നിയമിക്കാനാവില്ലെന്നും സുപ്രിം കോടതി മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. ഡിജിപിയായി നിയമിക്കപ്പെടുന്നയാള്‍ക്ക് രണ്ടു വര്‍ഷത്തെ കുറഞ്ഞ സേവന കാലാവധി ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.

RELATED STORIES

Share it
Top