പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതികൊച്ചി: പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന്
ഹൈകോടതി.
വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് സി.ബി.ഐ അന്വേഷിക്കുന്നത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാര്‍ സര്‍ക്കാറിനോടും പൊലീസിനോടും ആവശ്യപ്പെട്ടു. കേസില്‍ സി.ബി.ഐ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് മെയ് നാലിന് കോടതി വീണ്ടും പരിഗണിക്കും.
പൊലീസുകാര്‍ക്കെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് കഴിഞ്ഞദിവസം മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാനും അഭിപ്രായപ്പെട്ടിരുന്നു.

RELATED STORIES

Share it
Top