പൊലിക പ്രദര്‍ശനമേള: ഐടി സ്റ്റാളിന് ഒന്നാംസ്ഥാനം

കല്‍പ്പറ്റ: എസ്‌കെഎംജെ സ്‌കൂളില്‍ നടന്ന പൊലിക പ്രദര്‍ശനമേളയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് ഒരുക്കിയ സ്റ്റാളിന് ഒന്നാംസ്ഥാനം. നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇവിടെ നിന്നു പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കിയിരുന്നു.
ആധാര്‍ രജിസ്‌ട്രേഷനും തിരുത്തലും മൊബൈല്‍ ആധാര്‍ ലിങ്കിങ് തുടങ്ങിയ സേവനങ്ങളും എഴു ദിവസവും മുടങ്ങാതെ ലഭ്യമായി. കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷനും ചെയ്തു കൊടുത്തു. വെര്‍ച്വല്‍ റിയാലിറ്റിയും സ്റ്റാളില്‍ പരിചയപ്പെടുത്തി. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്കുള്ള അപേക്ഷയും ഇവിടെ നിന്നു സൗജന്യമായി ഓണ്‍ലൈനായി ചെയ്തുനല്‍കി. കുട്ടികള്‍ക്കായി വീഡിയോ ഗെയിമും സ്റ്റാര്‍ട്ടപ് മിഷന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രദര്‍ശനം എന്നിവയും ഒരുക്കി.
എം-കേരളം മൊബൈല്‍ ആപ് ഡെസ്‌ക്, അക്ഷയ ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയവയും പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തി. സൗജന്യമായി പ്രദര്‍ശന നഗരിയില്‍ സൗജന്യ വൈഫൈ കണക്ഷനും ഐടി വകുപ്പ് നല്‍കിയിരുന്നു. വിപുലമായ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് മികച്ച സ്റ്റാളായി തിരഞ്ഞെടുത്തത്. വെറ്ററിനറി വകുപ്പിന്റെ സ്റ്റാളിനാണ് രണ്ടാംസ്ഥാനം.

RELATED STORIES

Share it
Top