പൊരുതി വീണ് മൊറോക്കോയും ഇറാനും; സ്‌പെയിനും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍


മോസ്‌കോ: ഗ്രൂപ്പ് ബിയില്‍ നിര്‍ണായക പോരാട്ടത്തില്‍ഡ ഇറാനും മൊറോക്കോയും പൊരുതി വീണപ്പോള്‍ ഭാഗ്യത്തിന്റെ അകമ്പടിയില്‍ സ്‌പെയിനും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍.
കരുത്തരായ സ്‌പെയിനെ മൊറോക്കോ 2-2 സമനിലയില്‍ തളയ്ക്കുകയായിരുന്നു. മല്‍സരത്തിന്റെ 14ാം മിനിറ്റില്‍ ബൗറ്റേയ്ബിലൂടെ മൊറോക്കോ ആദ്യം ലീഡെടുത്തപ്പോള്‍ 19ാം മിനിറ്റില്‍ ഇസ്‌കോയിലൂടെ സ്‌പെയിന്‍ സമനില പിടിച്ചു.ആദ്യ പകുതി ഇരു ടീമും 1-1 സമനിലയോടെയാണ് കളം പിരിഞ്ഞത്.
രണ്ടാം പകുതിയുടെ 81ാം മിനിറ്റില്‍ എന്‍ നെസ്രിയിലൂടെ മൊറോക്കോ വീണ്ടും ലീഡെടുത്തപ്പോള്‍ 93ാം മിനിറ്റില്‍ ആസ്പസിലൂടെ സ്‌പെയിന്‍ ആശ്വാസ സമനിലകണ്ടെത്തുകയായിരുന്നു.
അതേ സമയം ഇറാനോട് ഭാഗ്യത്തിന്റെ അകമ്പടയിലാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്. 45ാം മിനിറ്റില്‍ ക്വരീസ്മയിലൂടെ പോര്‍ച്ചുഗല്‍ മല്‍സരത്തില്‍ ലീഡെടുത്തു. 53ാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ ലഭിച്ച സുവര്‍ണാവസരം റൊണാള്‍ഡോ പാഴാക്കി. റൊണാള്‍ഡോയെടുത്ത പെനല്‍റ്റി ഇറാന്‍ ഗോള്‍കീപ്പര്‍ തടുത്തിടുകയായിരുന്നു. എന്നാല്‍ 93ാംമിനിറ്റില്‍ ബോക്‌സില്‍ ഹാന്‍ഡോള്‍ ചെയ്തതിന് ഇറാന് അനുകൂലമായി ലഭിച്ച പെനല്‍റ്റിയെ വലയിലാക്കി അന്‍സാരിഫാര്‍ഡി ഇറാന് സമനില സമ്മാനിച്ചെങ്കിലും പ്രീക്വാര്‍ട്ടറിലേക്ക് അത് മതിയാവുമായിരുന്നില്ല.

RELATED STORIES

Share it
Top