പൊയ്യ ഗ്രാമപ്പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിതരെ കണ്ടെത്തിമാള: പൊയ്യ പഞ്ചായത്തില്‍ ഡെങ്കിപനി ബാധിതരെ കണ്ടെത്തിയതായി സൂചന. 12 വയസുകാരനായ ബാലനെ ഡെങ്കിപനി ബാധിച്ച് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയുന്നു. ഡെങ്കിപനി വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അതേസമയം ആരോഗ്യ വകുപ്പിന്റെയും മറ്റും പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് ആക്ഷേപമുണ്ട്. കൊതുകുനിവാരണത്തിന് ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നില്ല. രോഗം പരത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. മഴക്കാലമായതോടെ വിവിധതരം കൊതുകുകളുടെ അതിരൂക്ഷമായ ശല്ല്യമാണ് വ്യാപകമായുള്ളത്. ഉറുമ്പിനോളം ചെറുതും ഈച്ചയുടയത്രയും വലുപ്പമുള്ളതുമായ വിവിധതരം  കൊതുകുകളാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വീടിനകത്തും പുറത്തും നിരന്തരം മൂളി പറക്കുന്നത്. കൊതുകിന്റെ കുത്തേറ്റ ഭാഗത്ത് തടിക്കുകയും നിറംമാറ്റമുണ്ടാകുകയും ചെയ്യുന്നതായി വ്യാപകമായി പറയപ്പെടുന്നുണ്ട്. മഴവെള്ളം കെട്ടി കിടക്കുന്നതും പുല്ലും മറ്റും വ്യാപകമായി വളര്‍ന്നിരിക്കുന്നതും കൊതുകുകള്‍ പെരുകുന്നതിന് കാരണമാകുകയാണ്. പഞ്ചായത്തില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മേഖലകളില്‍ ബോധവത്കരണം നടത്തുന്നതിനും കൊതുകുനിവാരണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top