പൊമ്പിളൈ ഒരുമൈ സമരം അവസാനിപ്പിച്ചുമൂന്നാര്‍: വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രി എം എം മണി മാപ്പുപറയുകയും രാജിവയ്ക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. എന്നാല്‍, മന്ത്രിക്കെതിരായുള്ള പോരാട്ടം തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു. ഇന്നലെ മൂന്നാറില്‍ നടന്ന സാംസ്‌കാരിക കൂട്ടായ്മയിലാണ് നേതാവ് ഗോമതി അഗസ്റ്റിന്‍ കഴിഞ്ഞ 20 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍, ആവശ്യത്തില്‍ നിന്ന് പിന്മാറുകയില്ലെന്നും മന്ത്രി രാജിവയ്ക്കുന്നതു വരെ പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top