പൊമ്പിളൈ ഒരുമൈയോടൊപ്പം ചേരും : ഭൂ അധികാര സംരക്ഷണസമിതികോട്ടയം: ഭൂമിക്കും പൗരാവകാശങ്ങള്‍ക്കുമായി രംഗത്തുള്ള പൊമ്പിളൈ ഒരുമൈ പ്രസ്ഥാനവുമായി സഹകരിച്ച് സംയുക്തസമര പദ്ധതികള്‍ തയ്യാറാക്കാന്‍ 'ചലോ തിരുവനന്തപുരം' കാംപയിന് നേതൃത്വം നല്‍കുന്ന ഭൂ അധികാരസംരക്ഷണ സമിതി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് മുന്നോടിയായി സമിതിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ ഈമാസം 12ന് മൂന്നാറില്‍ ഏകദിന ഐക്യദാര്‍ഢ്യ സത്യഗ്രഹം സംഘടിപ്പിക്കും. പൊമ്പിളൈ ഒരുമൈ ഉയര്‍ത്തിയ ആവശ്യങ്ങളോട് തുറന്ന സമീപനം സ്വീകരിക്കുന്നതില്‍ ഇടത്- വലത് മുന്നണികള്‍ പരാജയമാണെന്നും സമിതി കണ്‍വീനര്‍ എം ഗീതാനന്ദന്‍ ആരോപിച്ചു.  സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാത്തതാണ് കൈയേറ്റങ്ങള്‍ക്ക് കാരണമെന്നും ഗീതാനന്ദന്‍ ആരോപിച്ചു.

RELATED STORIES

Share it
Top