പൊന്‍മിനിയോട്ട്- ചെറുവോട്ട് താഴെ ജനകീയ റോഡ് യാഥാര്‍ഥ്യമായി

കുറ്റിയാടി: ഊരത്ത് വയലിന്റെ കിഴക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കാനുള്ള ശ്രമം ജനകീയ ഇടപെടലിലൂടെ യാഥാര്‍ഥ്യമായി. 30 വര്‍ഷം മുമ്പ് നിര്‍മാണ വേളയില്‍ തടസപ്പെട്ട റോഡാണ് വാര്‍ഡ് മെമ്പര്‍ പി സി രവീന്ദ്രന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കിയ ജനകീയ കമ്മിറ്റി യാഥാര്‍ഥ്യമാക്കിയത്. നാട്ടുകാരില്‍ നിന്ന് സ്വരൂപിച്ച എട്ട് ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് രണ്ടു തവണകളായി അനുവദിച്ച 29 ലക്ഷം രൂപയും ഉപയോഗിച്ചാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്. ടാറിങ്ങ് പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ പി കെ സജിത നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി സി രവീന്ദ്രന്‍, എ ടി ഗീത, ശ്രീജേഷ് ഊരത്ത്, എം കെ അബ്ദുല്‍ റഹ്മാന്‍, വാഴയില്‍ ബാലന്‍, കെ സി ചന്ദ്രി, എന്‍ സി നാരായണന്‍, ഒ പി ബാബു, മുണ്ടമ്പത്ത് അബ്ദുല്ല, കെ കെ ഷിയാദ്, മാക്കൂല്‍ മുഹമ്മദ്, പി നാണു, പി പി രാജേന്ദ്രന്‍, കെ കെ കണാരന്‍, ജെ ഡി ബാബു, എന്‍ സി നളേന്ദ്രന്‍, പി പി രജ്ഞിത്ത് സംസാരിച്ചു

RELATED STORIES

Share it
Top