പൊന്‍ചാമ്പ വിളയും പൊന്നാനി പദ്ധതിക്ക് തുടക്കമായി

പൊന്നാനി:  അന്യസംസ്ഥാന വിഷ പഴവര്‍ഗ്ഗങ്ങള്‍ക്ക് ബദലുകള്‍ തേടി നഗരസഭ ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു. നാട്ടുപഴങ്ങളുടെ സ്വയംപര്യാപ്തത കൈവരിച്ച് സ്വന്തം മണ്ണില്‍ വിഷരഹിത പഴവര്‍ഗങ്ങള്‍ വിളയിക്കാനാണ് നഗരസഭ തൈകള്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി  നഗരസഭയുടെ ബജറ്റ് നിര്‍ദേശങ്ങളില്‍ വ്യത്യസ്ത പദ്ധതിയായ പൊന്‍ ചാമ്പ വിളയും പൊന്നാനി പദ്ധതിക്ക്  തുടക്കമായി.  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫലവൃക്ഷ തൈകളും ചാമ്പ തൈകളുമാണ് നഗരസഭ വിതരണം ചെയ്തത്. ഇതിന്റെ ഭാഗമായി പന്ത്രണ്ടായിരത്തില്‍ പരം ചാമ്പതൈകളും മറ്റു ഫല വൃക്ഷ തൈകളും  നഗരസഭ വിതരണം ചെയ്യും. നിരവധി ഔഷധ ഗുണമുള്ള  ചാമ്പ തൈകള്‍ വിതരണം ചെയ്യുന്നത് വഴി ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാനാണ് നഗരസഭ ശ്രമിക്കുന്നത്. ലൈകോ പിന്‍ ധാരാളമായി ചാമ്പയിലടങ്ങിയതിനാല്‍ രക്ത ഉല്‍പാദനം വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വൈറ്റമിന്‍ സി ധാരാളമുള്ള ചാമ്പയില്‍ ഫ്രീ ഷുഗര്‍ ഉള്ളതിനാല്‍ പ്രമേഹക്കാര്‍ക്കും ചാമ്പ ഔഷധ ഫലമായി ഉപയോഗിക്കാം. ചാമ്പകൂടാതെ പ്ലാവ്, മാവ്, പുലോഫിയ,റോസ് ആപ്പിള്‍, കുടംപുളി, ഫാഷന്‍ ഫ്രൂട്ട് എന്നീ  ഫല വൃക്ഷ തൈകളും  നഗരസഭ വിതരണം ചെയ്യുന്നുണ്ട്. പൊന്നാനിയെ സമ്പൂര്‍ണ്ണ വിഷ രഹിത  ലഭിക്കുന്ന ഇടമാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.പുഴമ്പ്രം അണ്ടിത്തോട് അമ്പലം സ്‌റ്റോപ്പിലെ കൃഷിയിടത്തില്‍ വച്ച് വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു. സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ റീനാ പ്രകാശ്, ഷീനാ സുദേശന്‍, കൗണ്‍സിലര്‍മാരായ അബ്ദുനിസാര്‍, രാമകൃഷ്ണന്‍, ഇക്ബാല്‍ മഞ്ചേരി, സേതുമാധവന്‍, പി ധന്യ, ശ്യാമള, വല്‍സല, ഹസീന, ശോഭന, സുധ കൃഷി ഓഫിസര്‍മാരായ രാധാകൃഷ്ണ പിള്ള, ഷിനോദ്, വിജയശ്രീ, ജൈവ കര്‍ഷന്‍ രജീഷ് ഊപ്പാല എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top