പൊന്‍കുന്നം- പുനലൂര്‍ പാത പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കും

തിരുവനന്തപുരം: പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊന്‍കുന്നം-പുനലൂര്‍ പാതയുടെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. ഒരു വര്‍ഷത്തിനുള്ളില്‍ പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കും. ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കിവരുന്ന കെഎസ്ടിപി രണ്ടാംഘട്ട പദ്ധതിയുടെ കാലാവധി 2019ല്‍ അവസാനിക്കാനിരിക്കെ ഇതില്‍ വിഭാവനം ചെയ്ത പ്രൊജക്റ്റായ പുനലൂര്‍- പൊന്‍കുന്നം റോഡ് വികസനം തടസ്സപ്പെട്ട അവസ്ഥയിലായിരുന്നു. പ്രൊജക്റ്റ് അനിശ്ചിതമായി നീണ്ട ഘട്ടത്തില്‍ താറുമാറായ റോഡ് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ ഗതാഗതയോഗ്യമാക്കുകയുണ്ടായി. പുനലൂര്‍-പുനര്‍നിര്‍മാണത്തിനായി മൂന്ന് റീച്ചുകളിലായി 698.26 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top