പൊന്നാനി സ്വദേശി അബഹയില്‍ നിര്യാതനായിഅബഹ: പുതു പൊന്നാനി മുനമ്പത്ത് ജാറത്തിനടുത്ത് ഹൈദ്രൂസിനകത്ത് മൊയ്തുവിന്റെ മകന്‍ അലി (44)  നിര്യാതനായി. വ്യാഴാഴ്ച്ച രാത്രി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം അബഹയിലെ  ഘഷയിലുള്ള  റൂമില്‍ വെച്ചാണ് മരിച്ചത്. 23 വര്‍ഷമായി സൗദിയിലുള്ള അലി എട്ടുമാസം മുന്‍പാണ് നാട്ടില്‍ പോയി വന്നത്.
അബഹയില്‍ ഒരു മെഡിക്കല്‍ കമ്പനിയില്‍ ആണ് ജോലി ചെയ്തിരുന്നത്.
ഹൈറു ആണ് ഭാര്യ. മക്കള്‍: ആദില്‍ (6 ) അമല്‍, അമാന (10 ) ഇരട്ട മക്കളാണ്. നഫീസയാണ് ഉമ്മ . ഹംസത്ത്, റിയാസ്, താഹിര്‍, റാക്കല്‍, മൊയ്തീന്‍, നാസ്സര്‍ (ദുബായ്) എന്നിവര്‍ സഹോദരങ്ങളും, സഫിയ, സലീന എന്നിവര്‍ സഹോദരിമാരുമാണ്.
അബഹ അസീര്‍ ഹോസ്പിറ്റലിലുള്ള മൃതശരീരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.

RELATED STORIES

Share it
Top