പൊന്നാനി നഗരസഭ രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച മാലിന്യം കയറ്റി അയച്ചു

പൊന്നാനി: മാലിന്യമുക്ത പദ്ധതിയുടെ ഭാഗമായി പൊന്നാനി നഗരസഭ ശേഖരിച്ച പ്ലാസ്റ്റിക്കിന്റെ രണ്ടാം ഘട്ടം റീ സൈക്ലിങ് കേന്ദ്രത്തിലേയ്ക്കു കയറ്റി അയച്ചു.കേന്ദ്ര പരിസ്ഥിതി വന കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ സഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള വന ഗവേഷണ സ്ഥാപനം, പൊന്നാനി നഗരസഭ, ദേശീയ ഹരിത സേന എന്നിവര്‍ ചേര്‍ന്ന് നടപ്പാക്കുന്ന പ്ലാസ്റ്റിക്ക് മുക്ത പൊന്നാനിയുടെ ഭാഗമായാണ് പ്ലാസ്റ്റിക് ശേഖരിച്ചത്.
10 ടണ്ണോളം പ്ലാസ്റ്റിക് കഴിഞ്ഞ ആഴ്ച കയറ്റി അയച്ചിരുന്നു. ബാക്കിയുള്ളതാണ് രണ്ടാം ഘട്ടമായി അയച്ചത്. പൊന്നാനിയുടെ തീരപ്രദേശത്ത് നിന്നും നദീതടങ്ങളില്‍ നിന്നും കനോലി കനാല്‍ തീരത്തു നിന്നും പത്ത് ടണിലധികം പ്ലാസ്റ്റിക്കുകളാണ് കുടുംബശ്രീ പ്രവര്‍ത്തകരും മറ്റുമായി ശേഖരിച്ചത്.
കുപ്പി, ചെരുപ്പ് റബ്ബര്‍ അടങ്ങുന്ന പ്ലാസ്റ്റിക് ശേഖരണമാണ് കന്യാകുമാരിയിലെ പൊന്നയ്യ ഫൗണ്ടേഷനിലേയ്ക്കു കയറ്റി അയച്ചത്. പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി പ്ലാസ്റ്റിക് മാലിന്യം കയറ്റിയ വാഹനങ്ങളെ ഫഌഗ് ഓഫ് ചെയ്തു.
നഗരസഭ സെക്രട്ടറി വി സി അരുണ്‍കുമാര്‍, ജെഎച്ച്‌ഐ മോഹന്‍, സാജിദ് മോന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top