പൊന്നാനി നഗരസഭയ്ക്ക് സംസ്ഥാന അംഗീകാരം

പൊന്നാനി: ജൈവ വൈവിധ്യ പരിപാലനത്തിന് പൊന്നാനി നഗരസഭയ്ക്ക് സംസ്ഥാന അംഗീകാരം. പൊന്നാനി നഗരസഭയുടെ ജൈവ വൈവിധ്യ പരിപാലന സമിതിയെ മാതൃക ബിഎംസിയാക്കി ഉയര്‍ത്തി.
ഇതിന്റെ ഭാഗമായി ബിഎംസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡില്‍ നിന്നു നാല്് ലക്ഷം രൂപ പ്രോല്‍സാഹന തുക ലഭിച്ചു.
പാരിസ്ഥിതിക സംരക്ഷണത്തിനായി നഗരസഭ നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. സംസ്ഥാനത്തിന് മാതൃകയായ പൊന്നാര്യന്‍ കൊയ്യും പൊന്നാനി പദ്ധതി അടക്കമുള്ളവയ്ക്കുള്ള അംഗീകാരമാണ് ഇത്. ബിഎംസി രൂപീകരണം, ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കല്‍, പരിസ്ഥിതി സംരക്ഷണ മേഖലകളിലെ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ ആടിസ്ഥാനമാക്കിയാണ് മാതൃകാ ബിഎംസിയാക്കി പൊന്നാനിയെ മാറ്റിയത്.
മനുഷ്യന്റെ നിലനില്‍പ്പിനാധാരമായ പരിസ്ഥിതി സംരക്ഷിക്കുക, ജൈവ വിഭവങ്ങളുടെ അമിത ചൂഷണം തടയുക തുടങ്ങിയവയാണ് ബിഎംസിയുടെ പ്രധാന ചുമതല. പൊന്നാനിയുടെ പാരിസ്ഥിതിക ഘടനയനുസരിച്ച് വ്യക്തമായ കര്‍മ പദ്ധതി ബിഎംസി പ്രവര്‍ത്തനം സജീവമാക്കും.
കേരളത്തിലെ ജൈവവൈവിധ്യ പരിപാലന സമിതികളെ (ബിഎംസി) അവരുടെ നിയമപരമായ ചുമതലകളെപ്പറ്റിയും, പരിസ്ഥിതി ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എപ്രകാരം നടപ്പാക്കാം എന്നുള്ളതിനെപ്പറ്റിയും ബോധവല്‍ക്കരണം നടത്തി ശാക്തീകരിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് 2017 മുതല്‍ മാതൃകാ ബിഎംസിവല്‍ക്കരണ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
2018-19 കാലയളവില്‍ സംസ്ഥാനത്താകമാനം തിരഞ്ഞെടുത്ത 40 ബിഎംസികളിലാണ് പദ്ധതി നടപ്പാക്കുന്നത്.

RELATED STORIES

Share it
Top