പൊന്നാനി നഗരസഭയില്‍ ജലസംഭരണികള്‍ സംരക്ഷിക്കുന്നു

പൊന്നാനി: കുളങ്ങളും തോടുകളും സംരക്ഷിച്ച് വരള്‍ച്ചയെ നേരിടാന്‍ ഒരുങ്ങുകയാണ് പൊന്നാനി നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പൊന്നാനിയിലെ കുളങ്ങള്‍ സംരക്ഷിക്കുന്ന പരിപാടികള്‍ക്കാണ് നഗരസഭ നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായി കടവനാട് ഹരിഹരമംഗലം ക്ഷേത്രക്കുളമാണ് വൃത്തിയാക്കി സംരക്ഷിക്കുന്നത്.
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് നഗരസഭാ ഇത്തരം മാതൃക നടപ്പിലാക്കുന്നത്.
ഒരു കാലത്ത് നിറഞ്ഞ് നിന്നിരുന്ന കുളം ഇന്ന് വരള്‍ച്ചാ ഭീഷണിയിലാണ്. ശബരിമല സീസണില്‍ നിരവധി അയ്യപ്പ ഭക്തരാണ് ഈ കുളത്തെ ആശ്രയിക്കുന്നത്. പ്രദേശവാസികളുടെ സഹായത്തോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് കുളം വൃത്തിയാക്കുന്നത്.
പൊന്നാനിയിലെ പുരാതന മാണിക്കുളം കഴിഞ്ഞ വര്‍ഷം നഗരസഭ വൃത്തിയാക്കി സംരക്ഷിച്ചിരുന്നു. മുഴുവന്‍ ജലസ്രോതസ്സുകളും തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നഗരസഭ.

RELATED STORIES

Share it
Top