പൊന്നാനി കോളിലെ മോട്ടോറുകള്‍ നന്നാക്കണം

പൊന്നാനി: പ്രളയത്തില്‍ തൃശൂര്‍ കോളില്‍ വെള്ളം കയറി കേടുവന്ന മോട്ടോറുകള്‍ കൃഷിവകുപ്പ് നന്നാക്കി നല്‍കുമ്പോള്‍ പൊന്നാനി കോളില്‍ വെള്ളത്തില്‍ മുങ്ങിയ മോട്ടറുകള്‍ നന്നാക്കുന്നതില്‍ അധികൃതര്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന പരാതിയുമായി കര്‍ഷകര്‍.
ഇരുപത് പാടശേഖരങ്ങളിലായി 40 മോട്ടോറുകളാണ് പ്രളയത്തില്‍ തകരാറിലായത്. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധരാണ് വെള്ളം കയറി കേടുവന്ന തൃശൂര്‍ കോളിലെ മോട്ടറുകള്‍ നന്നാക്കിയത്. പമ്പ് ഹൗസുകളിലെ പാനല്‍ ബോര്‍ഡും സ്റ്റാര്‍ട്ടറുകളും സംഘം നന്നാക്കി നല്‍കി.
പ്രളയത്തില്‍ ഇരുപതിലേറെ പാടശേഖരങ്ങളിലെ 40 മോട്ടറുകളാണ് പൊന്നാനി കോളില്‍ കേടുവന്നത്. ഇതു സംബന്ധിച്ച കണക്കുകള്‍ കൃഷി വകുപ്പിനു കര്‍ഷകര്‍ നല്‍കിയിരുന്നു. പക്ഷേ, നടപടിയൊന്നുമുണ്ടായില്ല. അടുത്തമാസം ആദ്യവാരം കൃഷി തുടങ്ങുന്നതിനു മുന്‍പ് മോട്ടറുകള്‍ നന്നാക്കേണ്ടത് അത്യാവശ്യമാണ്.
ഒരു മോട്ടര്‍ നന്നാക്കാന്‍ 10,000 രൂപയ്ക്കു മുകളിലാകും. ഇതു താങ്ങാനാകില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

RELATED STORIES

Share it
Top