പൊന്നാനിയില്‍ വന്‍ തീപ്പിടിത്തം

പൊന്നാനി: വണ്ടിപ്പേട്ട അങ്ങാടിയില്‍ വന്‍ തീപ്പിടുത്തം. 13 കടമുറികളും നാല് ഗോഡൗണുകളും കത്തി നശിച്ചു. പൊളിച്ചുമാറ്റാന്‍ നഗരസഭ നിര്‍ദേശം നല്‍കിയ കെട്ടിടങ്ങളാണ് കത്തിനശിച്ചതില്‍ ഏറെയും. ലക്ഷക്കണത്തിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഉച്ചക്ക് 2 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.
നാലു ഗോഡൗണുകളും നിരവധി കടകളും കത്തി നശിച്ചു. ഗോഡൗണില്‍ ഉണ്ടായിരുന്ന അരിച്ചാക്കുകള്‍ ഉള്‍പ്പടെ  കത്തി നശിച്ചു. അഗ്‌നിശമനാ യൂനിറ്റും നാട്ടുകാരും കച്ചവടക്കാരും രണ്ടര മണിക്കൂര്‍ നേരം പരിശ്രമിച്ചാണ് തീയണച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളാണ് കത്തിയത്്.
കെട്ടിടങ്ങളുടെ കാലപ്പഴക്കം രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായി.ഇതില്‍ മിക്കതും നഗരസഭ പൊളിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയവയാണ്.
തീപിടിച്ച കെട്ടിടങ്ങളുടെ തൊട്ടടുത്ത് പെട്രോള്‍ പമ്പ് ഉള്ളത് നാട്ടുകാരുടെ ആശങ്ക ഇരട്ടിയാക്കിയിരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

RELATED STORIES

Share it
Top