പൊന്നാനിയില്‍ മൂന്നിടത്ത് അപകടം; ഒമ്പതുപേര്‍ക്കു പരിക്ക്‌

പൊന്നാനി:  പുതുവല്‍സരമാഘോഷ വേളയില്‍  പൊന്നാനിയില്‍ നടന്നത് മൂന്ന് അപകടങ്ങള്‍. അതില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച വൈകിട്ട് ആറുമണിക്കാണ് ആദ്യ അപകടം. പൊന്നാനി പള്ളിപ്പടിയില്‍ ഇരു ബൈക്കുകള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്കാണു പരിക്കുപറ്റിയത്. പരിക്കുപറ്റിയ മുഴുവന്‍ ആളുകളെയും എടപ്പാളിലെ  ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചു.ശേഷം ഏഴരയ്ക്ക് മുക്കാടിയില്‍ നടന്ന മറ്റൊരു  അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്ക് പറ്റിയ രണ്ടു പേരില്‍ ഒരാളെ എടപ്പാള്‍ ആശുപത്രിയിലും ഒരാളെ പൊന്നാനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി ഒമ്പതു മണിക്ക് പൊന്നാനി ബൈപാസില്‍ നായ കുറുകെ ചാടിയതിനാല്‍ ബൈക്ക് മറിഞ്ഞ്  അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് പരുക്കേറ്റു. ഇയാളെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാളെ രാത്രി പതിനൊന്നു മണിക്ക് ശ്വാസ തടസവും ഹൃദയാഘാതവും നേരിട്ടതോടെ  തൃശൂര്‍  ജൂബിലി മിഷനില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top