പൊന്നാനിയില്‍ മദ്രസകഴിഞ്ഞ് പോകുകയായിരുന്ന വിദ്യാര്‍ഥിക്ക് പോലീസിന്‍റെ മര്‍ദ്ദനം

പൊന്നാനി:ഹര്‍ത്താല്‍ ദിനത്തില്‍ പോലീസിന്‍റെ അഴിഞ്ഞാട്ടം. പുതിയിരുത്തിയില്‍ പോലീസിന്‍റെ അടിയേറ്റ് ഒരു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. പുതിയിരുത്തി സ്വദേശി കരീമിന്‍റെ മകന്‍ അജ്മലിനാണ് പരിക്കേറ്റത്. പത്താംക്ലാസ് വിദ്യാര്‍ഥിയാണ് അജമല്‍.രണ്ട് പോലീസുകാര്‍ ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്ന് അജ്മല്‍ പറഞ്ഞു. അജ്മലിന്‍റെ തലക്കാണ് പരിക്കേറ്റത്.പൊന്നാനി പോലീസ് വന്ന് ജീപ്പില്‍ നിന്ന് ഇറങ്ങി ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. വന്നേരി പോലീസ് നേരത്തെ തന്നെ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ അവര്‍ പ്രകോപനപരമായ നിലപാടൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പൊന്നാനി പോലീസ് വന്നതോടെ ഒരു പ്രകോപനവും കൂടാതെ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

RELATED STORIES

Share it
Top