പൊന്നാനിയില്‍ ഡോക്ടര്‍മാരുടെ ഫീസ് വര്‍ധനയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ്‌

പൊന്നാനി:പൊന്നാനിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരുടെ ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഫീസ് വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്നും യൂത്ത് കോണ്‍ഗ്രസ്.
പൊന്നാനിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുള്‍പ്പെടെ പ്രളയ ദുരിതത്തിനിടയിലും, ഫീസ് വര്‍ധന ഏര്‍പ്പെടുത്തിയത് ന്യായീകരിക്കാനാവില്ലെന്നും, ഇതിനെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 150 രൂപയുണ്ടായിരുന്ന ഫീസ് യാതൊരു മുന്നറിയിപ്പുമില്ലാതെ 200 രൂപയായി വര്‍ധിപ്പിച്ചത് സാധാരണക്കാരായ രോഗികളോടുള്ള വെല്ലുവിളിയാണ്.
മെഡിക്കല്‍ ഷോപ്പുടമകളുടെ ഏജന്റുമാരായാണ് ചില ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. പൊന്നാനി താലൂക്കാശുപത്രിയില്‍ ബ്ലഡ് ബാങ്ക് അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിക്കണമെന്നും, ഫീസ് വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊന്നാനി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അലി കാസിം റാവുത്തര്‍,പി വി ദര്‍വേശ്, വിബീഷ് ചന്ദ്രന്‍ ,എന്‍ വി ഷറഫുദ്ദീന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top