പൊന്നാനിയില്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് വലിയ ജാറം കമ്മിറ്റിയുടെ സഹായം

പൊന്നാനി: മതസൗഹാര്‍ദ്ദത്തിന്റെ വിളംബര വേദിയായി ചമ്രവട്ടം ശ്രീ അയ്യപ്പക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് പൊന്നാനി വലിയജാറം കമ്മിറ്റിയുടെ സഹായഹസ്തം. പൊന്നാനി വലിയ ജാറം കമ്മിറ്റി സമാഹരിച്ച തുക ക്ഷേത്രത്തിന് കൈമാറി. ചമ്രവട്ടംഅയ്യപ്പക്ഷേത്രസന്നിധിയില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്.
മതങ്ങള്‍ തമ്മിലുള്ള പരസ്പര കലഹങ്ങള്‍ക്കിടയില്‍ മത സാഹോദര്യത്തിന്റെ കെടാവിളക്കുകള്‍ അണയാതെ കാത്തു സൂക്ഷിക്കേണ്ടതിന്റെ അനിവാര്യത വിളിച്ചോതിയാണ് പൊന്നാനി വലിയ ജാറം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാതൃകാ പ്രവര്‍ത്തനം നടന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിന് അഗ്നിബാധയുണ്ടായതിനെത്തുടര്‍ന്ന് വലിയ ജാറം കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള സഹായം നല്‍കാമെന്ന വാഗ്ദാനമാണ് ജാറം കമ്മറ്റി യാഥാര്‍ഥ്യമാക്കിയത്. ഉച്ചയോടെ ക്ഷേത്ര സന്നിധിയിലെത്തിയ ജാറം ഭാരവാഹികളെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പൊന്നാടയണിയിച്ചു സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ഷേത്ര ഭാരവാഹികള്‍ വിവരിച്ചു.

RELATED STORIES

Share it
Top