പൊന്നാനിയില്‍ കര്‍ശന സുരക്ഷ; രണ്ടാംഘട്ട ദേശീയപാത സര്‍വേ ആരംഭിച്ചു

പൊന്നാനി: കര്‍ശന സുരക്ഷയില്‍ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍  ദേശീയ പാത വികസനത്തിനായുള്ള ഭൂസര്‍വേ തുടരുന്നു. രണ്ടാം ഘട്ട സര്‍വേയാണ് ഇന്ന് തുടങ്ങിയത്. കുറ്റിപ്പുറം മുതല്‍ പൊന്നാനി വരെയുള്ള 24 കിലോമീറ്ററിലാണ് സര്‍വേ.ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് നിന്നാണ് ഇന്ന് സര്‍വേ ആരംഭിച്ചത്. അയ്യോട്ടിച്ചിറ, പാലപ്പെട്ടി, കാപ്പിരിക്കാട് എന്നിവിടങ്ങളിലും സര്‍വേ പുരോഗമിക്കുകയാണ്. 3 സംഘങ്ങളായി തിരിഞ്ഞാണ് സര്‍വേ നടക്കുന്നത്.
ആം ആദ്മി പാര്‍ട്ടി നേതാവ് ഷലോക്ക് അടക്കം 2 പേരെ ഇന്ന് രാവിലെ പാലപ്പെട്ടിയില്‍ നിന്നും പോലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top