പൊന്നാനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

പൊന്നാനി: പൊന്നാനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ആര്‍എസ്എസ് പൊന്നാനി മണ്ഡല്‍ കാര്യവാഹക് പൊന്നാനി പള്ളപ്രം സ്വദേശി എണ്ണഴിയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സിജിത്തി(29)നാണ് വെട്ടേറ്റത്. ഉച്ചയ്ക്ക് മൂന്നോടെ പൊന്നാനി-കുറ്റിപ്പുറം ദേശീയപാതയില്‍ പഴശ്ശിനഗറില്‍ വച്ചാണ് സംഭവം. സിജിത്തിന്റെ ഓട്ടോയില്‍ കുറ്റിപ്പുറത്തേക്കെന്നു പറഞ്ഞ് ഒരാള്‍ കയറി. ദേശീയ പാതയിലെ പഴശ്ശിനഗറില്‍ വച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം തന്നെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുെന്നന്ന് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന സിജിത്ത് പറഞ്ഞു. അക്രമത്തില്‍ സിജിത്തിന്റെ വലതു കൈപ്പത്തി ഭാഗികമായി അറ്റു.  ഓട്ടോയിലുണ്ടായിരുന്ന ആള്‍ ഇരുമ്പുവടി കൊണ്ടും അടിച്ചു. സിജിത്ത് ബഹളം വച്ചതോടെ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് സിജിത്തിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് പൊന്നാനി നഗരസഭയില്‍ ഇന്ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍, അക്രമത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് എസ്ഡിപിഐ നേതാക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top