പൊന്നാനിയിലെ മണല്‍ത്തിട്ട അസ്ഥിരമായ പ്രതിഭാസം ; പ്രദേശത്തേക്കുള്ള പ്രവേശനം നിരോധിച്ചു.മലപ്പുറം : പൊന്നാനി അഴിയില്‍ പുലിമുട്ടിനോട് ചേര്‍ന്ന്‌രൂപപ്പെട്ടിട്ടുള്ള മണല്‍ചാലിലേക്ക് പൊതുജനങ്ങള്‍ ഇറങ്ങുന്നതും സ്ഥലത്തേക്ക് പ്രവേശിക്കുന്നതും ജില്ലാകലക്ടര്‍ നിരോധിച്ചു. തീര്‍ത്തും അസ്ഥിരമായ പ്രതിഭാസമാണിതെന്നും ഏതുസമയവും താഴ്ന്നു പോകാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം.
വേലിയേറ്റ സമയത്ത ്വെള്ളം ഉയരുകയും മണല്‍തിട്ട താഴ്ന്നുപോകുകയും ചെയ്യുമ്പോള്‍ കരയില്‍ നിന്നുംകടലിനുള്ളിലേക്ക് നീങ്ങിയവര്‍ക്ക് കരയിലേക്ക് ഓടികയറാനുള്ള സമയം ലഭിക്കാതിരിക്കുകയും അവര്‍ കടലില്‍ താഴ്ന്നുപോകാനും സാദ്ധ്യതയുണ്ട്.
പുലര്‍ച്ചെ അഞ്ചുമണിക്കുംവൈകിട്ട് 5 മണിക്കും ജലവിതാനം വളരെകുറയുന്ന സമയത്താണ് കടലിലേക്ക് കൂടുതല്‍ ദൂരം നടക്കാനാവുക. എന്നാല്‍വേലിയേറ്റസമയത്ത് ഇങ്ങനെ സാഹസത്തിനു മുതിരുന്നത് അപകടംവിളിച്ചുവരുത്തുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top