പൊന്നാനിയിലെ ഭിന്നശേഷിക്കാരുടെ വിവരശേഖരണം ആരംഭിച്ചു

പൊന്നാനി: പൊന്നാനി നഗരസഭയിലെ ഭിന്നശേഷിക്കാരുടെ വിവരശേഖരണം ആരംഭിച്ചു.സര്‍വ്വേ റിപ്പോര്‍ട്ട് മെയ് പതിനഞ്ചിനകം സര്‍ക്കാറിന് സമര്‍പ്പിക്കും.സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെയും, അംഗ പരിമിതരുടെയും, സാമൂഹിക സാമ്പത്തിക ക്ഷേമത്തിനായുള്ള സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായാണു വിവരശേഖരണത്തിന് തുടക്കം കുറിച്ചത്.സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ സാമൂഹികനീതി വകുപ്പിന്റെ ഭിന്ന ശേഷിക്കാര്‍ക്കുള്ള വ്യക്തിഗത പരിപാലന പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ നടക്കുന്നത്.
പൊന്നാനി നഗരസഭയില്‍ 2310 ദിന്ന ശേഷിക്കാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്തരക്കാരെ മുഖ്യധാരയിലെത്തിക്കുന്നതിനും, സാമൂഹികമായും, സാമ്പത്തികമായും മുന്‍ നിരയിലെത്തിക്കുന്നതിനും വേണ്ടിയാണ് വിവരശേഖരണം നടക്കുന്നത്.സര്‍വ്വേയില്‍ നിന്ന് ക്രോഡീകരിച്ച കാര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഭിന്നശേഷിക്കാര്‍ക്ക് വ്യക്തിഗത ആനുകൂല്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുക. അങ്കണവാടി അധ്യാപകരെ ഉപയോഗപ്പെടുത്തിയാണ് സര്‍വേ നടക്കുന്നത്.
പകുതി ശതമാനം സര്‍വേ മെയ് 15നകം പൂര്‍ത്തീകരിച്ച് സര്‍ക്കാറിന് കൈമാറാനാണു തീരുമാനം.പൊന്നാനി നഗരസഭയിലെ സര്‍വ്വേ 17ാം വാര്‍ഡില്‍ നിന്നുമാരംഭിച്ചു.അംഗ പരിമിതനായ പൂപ്പറമ്പില്‍ ബാവയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വേ ആരംഭിച്ചത്.വിവരശേഖരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. സിഡിപിഒഎം ആര്‍ കൃഷ്ണ, കൗണ്‍സിലര്‍മാരായ പി ധന്യ, കെ പി വത്സല, രജീഷ് ഊപ്പാല പങ്കെടുത്തു.

RELATED STORIES

Share it
Top