പൊന്തന്‍ പുഴ വലിയകാവ് വനമേഖല സംരക്ഷിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും സമരമുഖത്ത്പത്തനംതിട്ട: പൊന്തന്‍ പുഴ വലിയകാവ് വനമേഖല സംരക്ഷിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും സമരമുഖത്ത്.നിത്യഹരിത വനമായ ഈ വനമേഖല സംരക്ഷിക്കുക, തലമുറകളായി ഇവിടെ താമസിച്ച് വരുന്ന 1200 കുടുംബങ്ങളുടെ കൈവശഭൂമിക്ക് പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വന സംരക്ഷണ സമരസമിതി പെരുമ്പെട്ടി വില്ലേജാഫീസിന് മുന്നില്‍ അനിശ്ചി കാല സത്യാഗ്രഹ സമരം ആരംഭിച്ചത്.ഏഴായിരം ഏക്കര്‍ വരുന്ന പൊന്തന്‍പുഴ വലിയകാവ് വനമേഖലയുടെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തികളില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തുക, പ്രദേശത്തെ 1200 കുടുംബങ്ങള്‍ തലമുറകളായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്, പൊന്തന്‍പുഴ വലിയകാവ് വന സംരക്ഷണ സമിതി പെരുമ്പെട്ടി വില്ലേജാഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചത്. പരിസ്ഥിതി മാര്‍ച്ച് പൊതുസമ്മേളനം തുടങ്ങിയ പരിപാടികളോടെയാണ് അനിശ്ചിതകാല സത്യാഗ്രഹത്തിന് തുടക്കമായത്. പൊന്തന്‍ പുഴ വനമേഖലയിലെ പനയ്ക്ക പതാലില്‍ നിന്നും ആരംഭിച്ച പരിസ്ഥിതി മാര്‍ച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു.
ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിസ്ഥിതി സന്തുലിതാവസ്ഥ തിരിച്ച് പിടിക്കാനുള്ള വലിയ മുന്നേറ്റമാകുമായിരുന്നുവെന്നു ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും മത നേതാക്കന്‍മാരും അവരുടെ സ്ഥാപിത താത്പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അതിനെ പരാജയപ്പെടുത്തി. അതില്‍ ഒരു പാട് വെള്ളം ചേര്‍ത്ത് ആവിഷ്‌ക്കരിച്ച കസ്തുരി രംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും നടപ്പാക്കാന്‍ അനുവദിക്കുന്നില്ലെന്നും അദേഹം കുറ്റപ്പെടുത്തി. പരിസ്ഥിതി മാര്‍ച്ച് പെരുമ്പെട്ടി വില്ലേജാഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top