പൊന്തന്‍പുഴ: വനംമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു- ചെന്നിത്തല

തിരുവനന്തപുരം: പൊന്തന്‍പുഴ വനഭൂമി വിഷയത്തില്‍ വനംമന്ത്രി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊന്തന്‍പുഴ വനഭൂമിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടിയെ പലരും വ്യാഖ്യാനിക്കുന്നത് അന്ധന്‍ ആനയെ കാണുന്നതു പോലെയാണെന്ന മന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിനു മാത്രം ബാധകമാണ്.
പൊന്തന്‍പുഴ വനഭൂമിയില്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതിവിധി പുറത്ത് വന്ന  ശേഷം അദ്ദേഹം നടത്തിയ പല അഭിപ്രായങ്ങളും വസ്തുതകളെ വളച്ചൊടിക്കുന്നതും വിഷയത്തില്‍ അദ്ദേഹത്തിന് യാതൊരുവിധ പരിജ്ഞാനവുമില്ല എന്ന് തെളിയിക്കുന്നതാണ്. ഹൈക്കോടതി വിധി സര്‍ക്കാരിന് അനുകൂലമാണെന്ന് വനംമന്ത്രി ഉറച്ചു വിശ്വസിക്കുന്നുവെങ്കില്‍ പിന്നെ എന്തിനാണ് റിവിഷന്‍ പെറ്റീഷനുമായി കോടതിയെ വീണ്ടും സമീപിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

RELATED STORIES

Share it
Top