പൊതു സ്ഥലത്ത് മദ്യപിച്ച മൂന്ന് സിപിഎം നേതാക്കളെ പോലിസ് പിടികൂടി

പറവൂര്‍: ഏഴിക്കര കണ്ണന്‍ച്ചിറക്ക് സമീപം കാറില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെ മൂന്ന് സിപിഎം നേതാക്കളെ പറവൂര്‍ പോലിസ് പിടികൂടി. സിപിഎം ഏഴിക്കര ലോക്കല്‍ കമ്മിറ്റിയംഗവും മല്‍സ്യ ത്തൊഴിലാളി യൂനിയന്‍ ജില്ലാ നേതാവുമായ എ എ പ്രതാപന്‍, കെടാമംഗലം ഇല്ലത്ത് ബ്രാഞ്ച് സെക്രട്ടറി വിനോജ്, വാടക്കുപുറം ബ്രാഞ്ച് സെക്രട്ടറി പി ആര്‍ സുരേഷ് എന്നിവരെയാണ് വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെ പോലിസ് പിടിച്ചത്.
ഇവര്‍ക്കെതിരേ പൊതുനിരത്തില്‍ പരസ്യ മദ്യപാനത്തിന് കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങളില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മദ്യപാനത്തിനെതിരേ നടപടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇവര്‍ പിടിയിലാവുന്നത്.

RELATED STORIES

Share it
Top