പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഐസിടി ഉപകരണങ്ങള്‍ വാങ്ങല്‍ : മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചുതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഐസിടി ഹാര്‍ഡ്‌വെയര്‍ സര്‍ക്കാരിന്റെയും എംപി/എംഎല്‍എ, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെയും ഉള്‍പ്പെടെ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങളില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവായി. ഇത്തരം ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഉണ്ടായിരിക്കേണ്ട മിനിമം സ്‌പെസിഫിക്കേഷന്‍, ഈടാക്കാവുന്ന പരമാവധി തുക, വില്‍പനാനന്തര സേവന വ്യവസ്ഥകള്‍ എന്നിവ നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദശങ്ങളാണ് പുറത്തിറക്കിയത്. 2016 നവംബറില്‍ ലാപ്‌ടോപ്, മള്‍ട്ടിമീഡിയ പ്രൊജക്റ്റര്‍, ഡെസ്‌ക്‌ടോപ് എന്നീ ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവായിരുന്നു.  ഇതിന്റെ തുടര്‍ച്ചയായാണ് മൂന്ന് കെവിഎ യുപിഎസ്, വൈറ്റ് ബോര്‍ഡ്, യുഎസ്ബി സ്പീക്കര്‍, പ്രൊജക്റ്റര്‍ മൗണ്ടിങ് കിറ്റ് എന്നിവ ഉള്‍പ്പെടുത്തി മാര്‍ഗനിര്‍ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചത്. സ്‌കൂളുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നല്‍കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും ചുരുങ്ങിയത് അഞ്ചുവര്‍ഷം വാറന്റി ഉറപ്പാക്കണമെന്നും, ഇന്‍സ്റ്റലേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍  ചാര്‍ജുകള്‍ ഈടാക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top