പൊതു ബോധമുള്ള യുവതയെ രാഷ്ട്രീയ മേലാളന്‍മാര്‍ക്ക് തടയാനാവില്ല: പി അബ്ദുല്‍ ഹമീദ്‌

വടകര: സംഘപരിവാര ഫാഷിസം, ഭരണകൂട, ഭീകരത, സാമൂഹിക നീതി നിഷേധം തുടങ്ങിയ വിഷയങ്ങളില്‍ യുവാക്കള്‍  പ്രതികരിക്കാനായി രാഷ്ട്രീയ യജമാനന്‍മാരുടെ ആജ്ഞക്ക് കാത്തു നില്‍കുന്ന കാലം അവസാനിച്ചെന്ന് എസ്ഡിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം പി അബ്ദുല്‍ ഹമീദ്. യുവാക്കളുടെ ഇഛാശക്തിയേയും സാമൂഹിക പ്രതിബദ്ധതയേയും അവമതിക്കാധുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നും അദ്ധേഹം പറഞ്ഞു. എസ്ഡിപിഐ കുറ്റിയാടി മണ്ഡലം പ്രതിനിധി സഭ ആയഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  സമീദ് മാസ്റ്റര്‍.
മണ്ഡലം പ്രസിഡന്റ് ആര്‍ എം റഹീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുസ്ഥഫ കൊമ്മേരി, സെക്രട്ടറി നജീബ് അത്തോളി , ഹാറൂണ്‍ കടവത്തൂര്‍, അബുല്ലൈസ്, റഫീഖ് മത്തത്ത് സംസാരിച്ചു. കുറ്റിയാടി മണ്ഡലം പുതിയ ഭാരവാഹികളായി  ആര്‍ എം റഹീം മാസ്റ്റര്‍ (പ്രസിഡന്റ്), റഫീഖ് മാസ്റ്റര്‍ (വൈസ് പ്രസിഡന്റ്), അബുല്ലൈസ് മാസ്റ്റര്‍ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: റഷീദ് മാസ്റ്റര്‍ കടമേരി, ടി കെ മുഹമ്മദ് (ജോയിന്റ് സെക്രട്ടറിമാര്‍), എന്‍ കെ റഷീദ് ഉമരി (ട്രഷറര്‍). കമ്മിറ്റി അംഗങ്ങള്‍: പി ടി കുട്ട്യാലി, മുത്തു തങ്ങള്‍, വി പി സൂപ്പി മാസ്റ്റര്‍, യൂസുഫ് ചെമ്മരത്തൂര്‍, എ ടി കെ അഷ്‌റഫ്, ഷ്‌കര്‍ വില്യാപ്പള്ളി, ഹമീദ് കല്ലുംപുറം.

RELATED STORIES

Share it
Top