പൊതു കിണറുകള്‍ നന്നാക്കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍

മട്ടന്നൂര്‍: വേനല്‍ച്ചൂടില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പൊതുകിണര്‍ സംരക്ഷിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. മട്ടന്നൂര്‍ അമ്പലം റോഡിലെ കാടുകയറിയ കിണര്‍ വൃത്തിയാക്കി കൊണ്ടാണ് തുടക്കംകുറിച്ചത്. മട്ടന്നൂര്‍ സേവാഭാരതി പ്രവര്‍ത്തകരാണ് കിണറിലെ ചെളിയും കാടുകളും നീക്കം ചെയ്തത്. തുടര്‍ന്നു നഗരസഭയിലെ കല്ലൂര്‍ വാര്‍ഡിലെ ഒരു പൊതുകിണര്‍ കൂടി ശുചീകരിച്ചു. വരും ദിവസങ്ങളില്‍ പൊതുകിണറുകള്‍ ശുചീകരിക്കാന്‍ ചില സാമുഹിക സംഘടനകളും രംഗത്തിറങ്ങും. പഞ്ചായത്തുകളിലും നഗരസഭയിലുമുള്ള നിരവധി കിണറുകളാണ് ഇതുപോലെ കാടുകയറി ഉപയോഗശൂന്യമായത്. ജലക്ഷാമം രൂക്ഷമാകുന്നതിനിടെ, അധികൃതരുടെ അനാസ്ഥമൂലം പൊതുകിണറുകള്‍ കാടുകയറി നശിക്കുന്നത് സംബന്ധിച്ച്് തേജസ് കഴിഞ്ഞദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇതു ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആളുകള്‍ രംഗത്തിറങ്ങിയത്.

RELATED STORIES

Share it
Top