പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചയാളെ അറസ്റ്റ് ചെയ്തു

തിരുവല്ല: പെട്ടിഓട്ടോയില്‍ കൊണ്ടുവന്ന രണ്ട് ചാക്ക് മാലിന്യം അംഗനവാടിക്കു മുന്നില്‍ നിക്ഷേപിച്ച തമിഴ്‌നാട് സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. വള്ളംകുളം വരാമണ്ണില്‍ വാടക വീട്ടില്‍ താമസിക്കുന്ന സിന്ധു പാണ്ഡ്യന്‍(48) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെ ഇരവിപേരൂര്‍ കോഴിമല 12ാം നമ്പര്‍ അംഗന്‍വാടിക്ക് മുന്നിലാണ് രണ്ട് ചാക്കിലായി മാലിന്യം കൊണ്ടിട്ടത്.നാട്ടുകാര്‍ ചാക്ക്‌കെട്ട് പരിശോധിച്ചപ്പോള്‍ വീടുകളില്‍ നിന്നുള്ള മാല്യമാണെന്ന് കണ്ടെത്തി. മാലിന്യം പൊതിഞ്ഞിരുന്ന പേപ്പറില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പര്‍ നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ അനില്‍കുമാറിന് കൈമാറി. ഈ നമ്പറില്‍ പഞ്ചായത്ത് പ്രസിഡന്റ് ബന്ധപ്പെട്ടപ്പോള്‍ ആക്രി സാധനങ്ങള്‍ വാങ്ങാനെത്തിയ ആളിന്റെ പക്കല്‍ മാലിന്യം കൊടുത്തയച്ചതാണെന്നും, മാലിന്യം കൊണ്ടുപോയ പെട്ടിഓട്ടോയുടെ നമ്പറും അറിയാനായി. ഉടന്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റ് പെട്ടിഓട്ടോയുടെ നമ്പര്‍ പോലിസിന് കൈമാറി.

RELATED STORIES

Share it
Top