പൊതുസ്ഥലത്ത് മാടിനെ അറുത്ത സംഭവം; രാഹുല്‍ ഗാന്ധി അപലപിച്ചു


ന്യൂഡല്‍ഹി: കശാപ്പിനുവേണ്ടിയുള്ള കന്നുകാലിവില്‍പ്പന നിരോധിച്ച ഉത്തരവിനെതിരേ കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുസ്ഥലത്ത് മാടിനെ അറുത്ത് പ്രതിഷേധിച്ച സംഭവത്തില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപലപിച്ചു. കേരളത്തില്‍ നടന്നത് കിരാതവും അംഗീകരിക്കാനാവത്തതുമായ കാര്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നടപടിയോട് തനിക്കും പാര്‍ക്കും യോജിക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, പരസ്യമായി മാടിനെ അറുത്തു പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.

[related]

RELATED STORIES

Share it
Top