പൊതുസ്ഥലങ്ങളില്‍ നിന്നും മൊബൈല്‍ഫോണ്‍ ചാര്‍ജ്ജുചെയ്യുമ്പോള്‍ സൂക്ഷിക്കുക

മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിച്ചപ്പോള്‍ ഫോണ്‍ ചാര്‍ജുചോയ്യാനുള്ള സൗകര്യങ്ങളും പൊതുസ്ഥലങ്ങളില്‍ വര്‍ദ്ധിച്ചതായി കാണാം. റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, ഷോപ്പിങ്് മാള്‍ എന്നുവേണ്ട നാലാള്‍ കൂടുന്ന എല്ലാ സ്ഥലങ്ങളിലും ഇന്ന് ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍ എത്രത്തോളം സുരക്ഷിതമാണ് ഈ സംവിധാനങ്ങള്‍ എന്ന ചോദ്യം ഉയരുകയാണ്. ഫോണിലടങ്ങിയ വിവരങ്ങള്‍ മുഴുവന്‍ ചിലപ്പോള്‍ ഈ സംവിധാനങ്ങളിലൂടെ ചോരുവാന്‍ സാധ്യതയുണ്ട് എന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നത്.

'ജ്യൂസ് ജാക്കിങ്' എന്ന തട്ടിപ്പു വിദ്യയിലൂടെയാണ് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നത്. ചാര്‍ജ്ജുചെയ്യുന്ന പോര്‍ട്ടുകളിലൂടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ആപ്ലിക്കേഷനുകള്‍ ഫോണില്‍ കടന്നുകൂടിയേക്കാം.  നമ്മുടെ ഫോണിലെ മെസ്സേജ്, ഫോട്ടോകള്‍, വീഡിയോ, മെയില്‍, മൊബൈലില്‍ സൂക്ഷിച്ച നമ്പറുകള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഇത്തരത്തില്‍ ചാര്‍ജ്ജുചെയ്യുന്നതുമൂലം ചോര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇതിനെ ചെറുക്കാന്‍ വേണ്ട മുന്നറിയിപ്പുകളും ഇവര്‍തന്നെ ല്‍കുന്നുണ്ട്.

യാത്രകളും മറ്റും പോകുമ്പോള്‍ നമ്മുടെ കയ്യില്‍ സ്വന്തമായി ഒരു ചാര്‍ജറും പവര്‍ബാങ്കും കരുതണം.
നമ്മുടെ വാഹനങ്ങളിലും മറ്റും നല്‍കുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ച് ചാര്‍ജ്ജുചെയ്യുക.
മറ്റു വഴിയില്ലാതെ ഫോണ്‍ പൊതുസ്ഥലങ്ങളില്‍ നിന്നും ചാര്‍ജ്ജുചെയ്യുകയാണെങ്കില്‍ ആദ്യം ഫോണ്‍ സ്വിച്ചോഫ് ചെയ്യുക.

RELATED STORIES

Share it
Top