പൊതുസ്ഥലങ്ങളിലെ ജുമുഅ പ്രാര്‍ത്ഥന പരിമിതപ്പെടുത്തി
midhuna mi.ptk2018-05-11T15:07:07+05:30

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവില്‍ പൊതുസ്ഥലങ്ങളിലുള്ള മുസ് ലിങ്ങളുടെ ജുമുഅ പ്രാര്‍ത്ഥന പരിമിതപ്പെടുത്തി. പൊതുസ്ഥലങ്ങളിലെ മുസ് ലിങ്ങളുടെ നിസ്കാരത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. പള്ളികളുടെ കുറവുമൂലം തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന ജുമുഅ പ്രാര്‍ത്ഥന 47 കേന്ദ്രങ്ങളിലായാണ് പരിമിതപ്പെടുത്തിയത്. ഇതില്‍ 23 മൈതാനങ്ങളാണ്. ഇതേതുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ഇന്നത്തെ ജുമുഅ പ്രാര്‍ത്ഥന നടന്നത്.13 സ്ഥലങ്ങളിലായി ഇന്ന് നടന്ന നമസ്കാരത്തിന് 76 ഉദ്യോഗസ്ഥരെ മോല്‍നോട്ടം വഹിക്കാനായി നിയോഗിച്ചിരുന്നു. ജുമുഅ പ്രാര്‍ത്ഥന നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ കൈമാറണമെന്നുള്ള ഇന്റലിജന്‍സ് വിഭാഗത്തിന്റെ ആവശ്യത്തെതുടര്‍ന്ന് 13 മൈതാനങ്ങളുടെ വിവരമാണ് ഇന്‍ലിജന്‍സിന് ലഭിച്ചത്. ഈ പ്രദേശങ്ങളിലാണ് സുരക്ഷ ഒരുക്കിയത്.
അതേസമയം, ഗുര്‍ഗാവിലെ ചില പൊതുസ്ഥലങ്ങളില്‍ മുസ്ലിംകള്ക്ക് ജുമുഅ പ്രാര്‍ഥനയ്ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് പ്രദേശത്തെ പ്രമുഖരായ ഹിന്ദു മത വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നു.